Categories
Film News

കുഞ്ചാക്കോ ബോബൻ- നയൻതാര സിനിമ നിഴൽ പൂർത്തിയായി‌

45ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് നിഴൽ അണിയറക്കാര്‍. കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. രണ്ട് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത്. അപ്പു എൻ ഭട്ടതിരിയുടെ ആദ്യ സംവിധാനസംരംഭമാണ് സിനിമ.

നിഴൽ തിരക്കഥ ഒരുക്കുന്നത് നവാഗതനായ എസ് സഞ്ജീവ് ആണ്. മിസ്റ്ററി ത്രില്ലർ സിനിമയിൽ ജോൺ ബേബി എന്ന ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മ‍ജിസ്ട്രേറ്റ് ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു. നയൻതാരയുടെ കഥാപാത്രം പുറത്തുവിട്ടിട്ടില്ല.

അണിയറയിൽ അപ്പു എൻ ഭട്ടതിരി ,അരുണ്‍ലാൽ എസ് പി -എഡിറ്റിംഗ്, സൂരജ് എസ് കുറുപ്പ് സംഗീതം, സിനിമാറ്റോഗ്രഫി ദീപക് ഡി മേനോൻ. ആന്‍റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.