Categories
Film News

നിഴൽ പുതിയ പോസ്റ്റർ, കുഞ്ചാക്കോ ബോബൻ, നയൻതാര എത്തുന്നു

കുഞ്ചാക്കോ ബോബൻ നയൻതാര ടീം ഒന്നിക്കുന്ന നിഴൽ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ഇരുവരും ആദ്യമായാണ് ഒന്നിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോബോബൻ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രമായെത്തുന്നു. നയൻതാരയുടെ കഥാപാത്രത്തെ കുറിച്ച സൂചനകൾ നൽകിയിട്ടില്ല.

ഒരാൾപൊക്കം, ഒഴിവുദിവസത്തെ കളി, മാൻഹോൾ, ഒറ്റമുറി വെളിച്ചം തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയനായ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധായകനാകുന്ന ആദ്യസിനിമയാണ് നിഴൽ. സിനിമയുടെ തിരക്കഥ നവാഗതനായ എസ് സഞ്ജീവ് ഒരുക്കുന്നു. മിസ്റ്ററി ത്രില്ലര്‍ സിനിമയാണ്.

May be an image of 2 people, people sitting and text

അണിയറയിലെ മറ്റു പ്രമുഖർ അരുൺലാൽ എസ് പിക്കൊപ്പം സംവിധായകൻ തന്നെ എഡിറ്റിംഗ് ചെയ്യുന്നു. സൂരജ് എസ് കുറുപ്പ് സംഗീതവും ദീപക് ഡി മേനോൻ സിനിമാറ്റോഗ്രഫിയും നിർവഹിക്കുന്നു. ആന്‍റോ ജോസ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ജിനേഷ് ജോസ് എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു.