നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്റെ സിനിമ മൂത്തോന് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമ ഉടന്‍ തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് ഗീതു. സിനിമ പോസ്റ്്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണെന്നും നിവിന്‍ പോളിയെ തിയേറ്ററുകളില്‍ കാണാനുള്ള പ്രേക്ഷകരുടെ ആഗ്രഹം ഉടന്‍ നിറവേറുമെന്നും അറിയിച്ചു.
ഗീതുവും അനുരാഗ് കശ്യപും ചേര്‍ന്ന ഒരുക്കുന്ന മലയാളസിനിമയാണ് മൂത്തോന്. അനുരാഗ് ആണ് ഹിന്ദി ഡയലോഗുകള്‍ തയ്യാറാക്കാന്‍ സഹായിച്ചത്.
നിവിന്‍ നായകനാകുന്ന സിനിമയില്‍ ശോഭിത ദുലിപാല, ശശാങ്ക് അറോറ, ഹാരിഷ് ഖന്ന, ഓംകാര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രാഹകനുമായ രാജീവ് രവിയാണ് ഛായാഗ്രഹണം. അജിത് കുമാര്‍ എഡിറ്റിംഗും സാഗര്‍ ദേശായി സംഗീതവും ചെയ്യുന്നു.
ഗീതു ഒരുക്കിയ സിനിമ ലയേഴ്സ് ഡൈസ് ദേശീയ പുരസ്കാരം സ്വന്തമാക്കിയെന്നതു പുതിയ ചിത്രത്തിന് ആകാംക്ഷ വര്‍ധിപ്പിക്കുന്നു.