Categories
Film News teaser

പുതിയ ടീസർ റിലീസ് ചെയ്ത് തുറമുഖം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

റിലീസ് ഏറെ വൈകിയ സിനിമ തുറമുഖം ജനുവരി 20,2022ന് റിലീസ് ചെയ്യുകയാണ്. റിലീസ് തീയ്യതി പുതിയ ടീസർ പുറത്തിറക്കി കൊണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമ മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ ഉണ്ടായ പ്രതിഷേധത്തെ ആസ്പദമാക്കിയുള്ളതാണ്.

ഇന്ദ്രജിത് സുകുമാരൻ, അർജ്ജുൻ അശോകൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്, സുദേവ് നായർ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, എന്നിവരും സിനിമയിലഭിനയിക്കുന്നു. ​ഗോപൻ ചിദംബരം തിരക്കഥ ഒരുക്കിയിരിക്കുന്നു. സുകുമാർ തെക്കേപ്പാട്ട് മിനി സ്റ്റുഡിയോ സിനിമ നിർമ്മിച്ചിരിക്കുന്നു.