Categories
Film News teaser

ആരാധകർ കാത്തിരിക്കുന്ന നിവിൻ ചിത്രം മൂത്തോന്റെ ടീസർ പുറത്ത്; ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

അഭിനയിച്ച എല്ലാ സിനിമകളും വിജയമാക്കി മാറ്റിയ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള നടനാണ് നിവിൻ പോളി . പുതിതായെത്തുന്ന മൂത്തോന്റെ ടീസറിന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പിന്തുണ .

സിനിമാ പ്രേമികൾ ഏറ കാലമായി കാത്തിരിയ്ക്കുന്ന ചിത്രമാണ് നിവിന്റെ മൂത്തോനെന്ന ചിത്രം , ഗീതു മോഹൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമായ മൂത്തോനെക്കുറിച്ച് വാർത്തകൾപുറത്ത് വന്നത് മുതൽ ഏറെ പിന്തുണയാണ് പ്രേക്ഷകർ നൽകി വന്നിരുന്നത്.

ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മൂത്തോന്റെ ടീസറാണ് ചർച്ചാ വിഷയമായിരിയ്ക്കുന്നത്, പതിവിന് വിപരീതമായി ദൃശ്യങ്ങൾ കുറച്ച് പകരം സംഭാഷണങ്ങളിൽ നിഗൂഡത ഒളിപ്പിച്ചിരിക്കുന്ന ടീസർ ഏറെ ആകർഷകമാണെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.

പുലിമുരുകന് ശേഷം 100 കോടി ക്ലബ്ലിലെത്തിയ നിവിന്റെ കായംകുളം കൊച്ചുണ്ണിയെന്ന വമ്പൻ വിജയ ചിത്രത്തിന് പിന്നാലെയാണ് മൂത്തോനെത്തുന്നത്. പൊതുവെ താരമൂല്യം ഉയർന്ന ഗ്രാഫിൽ നിൽക്കുന്ന നിവിന്റെ കായംകുളം കൊച്ചുണ്ണിക്ക് ശേഷം താരമൂല്യം വീണ്ടും ഉയർന്നു. നിവിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്ന ചിത്രമാകും മൂത്തോനെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചിത്രത്തിനായി നിവിൻ വലിയ ഒരുക്കങ്ങൾ തന്നെ നടത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഗീതു മോഹൻദാസിന്റെ ഭർത്താവ് രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ.