Categories
Film News

നിവിൻ പോളി ചിത്രം കനകം കാമിനി കലഹം പൂർത്തിയായി

നിവിൻ പോളിയുടെ പുതിയ സിനിമ കനകം കാമിനി കലഹം ചിത്രീകരണം പൂർത്തിയായി. സിനിമ എഴുതി സംവിധാനം ചെയ്യുന്നത് ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ്. നിവിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് പോളി ജൂനിയർ പിക്ചേഴ്സ് ചിത്രം നിർമ്മിക്കുന്നു. മുഴുവൻ സിനിമയും ചിത്രീകരിക്കാൻ ഒരു മാസമാണ് ടീമെടുത്തത്.

സംവിധായകന്‍റെ അഭിപ്രായത്തിൽ കനകം കാമിനി കലഹം ഒരു ഫാമിലി ഡ്രാമയായിരിക്കും. സറ്റയർ ഉൾപ്പെടുത്തിയുള്ളത്. ആദ്യ സിനിമ ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറഞ്ഞതുപോലെ സാധാരണക്കാരായ ഒരു കൂട്ടം ആളുകളുടെ കഥ.

നിവിൻ പോളി മുടി നീട്ടിയുള്ള ലുക്കിലാണ് സിനിമയിലെത്തുന്നത്. ഗ്രേസ് ആന്‍റണി നായികയാവുന്നു. വിനയ് ഫോർട്ട് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നു. ജോയ് മാത്യു, വികൃതി ഫെയിം വിന്‍സി അലോഷ്യസ്, ജാഫർ ഇടുക്കി, ശിവദാസ് കണ്ണൂർ, രാജേഷ് മാധവൻ എന്നിവരും സഹതാരങ്ങളായെത്തുന്നു. വിനോദ് ഇല്ലമ്പള്ളി സിനിമാറ്റോഗ്രഫി, സംഗീതം നേഹ നായര്‍, യക്സന്‍ ഗാരി പെരേര. മനോജ് കണ്ണോത്ത് എഡിറ്റർ എന്നിവരാണ് അണിയറയിൽ.