കൊച്ചിയുടെ കഥ പറഞ്ഞ കമ്മട്ടിപ്പാടമെന്ന തകർപ്പൻ ചിത്രത്തിന് ശേഷം കൊച്ചിയെ തന്നെ ആസ്പദമാക്കി മറ്റൊരു ഗംഭീര ചിത്രവുമായെത്തുകയാണ് സംവിധായകൻ രാജീവ് രവി.
തുറമുഖം എന്ന് പേരിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ചിത്രത്തിൽ നായകനായെത്തുക മലയാളത്തിന്റെ പ്രിയ നടൻ നിവിൻ പോളിയാണ്. .
1950 കാലഘട്ടത്തെ അടിസ്ഥാനമാക്കിയുള്ളതാണ് രാജീവിന്റെ പുതിയ ചിത്രം തുറമുഖം. മറ്റ് കഥാപാത്രങ്ങളെക്കുറിച്ചൊന്നും വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഈ ചിത്രത്തിലേക്കായി പുതുമുഖങ്ങളെ ക്ഷണിച്ചിരുന്നു. വെറുമൊരു സംവിധായകൻ മാത്രമല്ല രാജീവ് രവി. കേരളത്തെ ദുരിതത്തിലാഴ്ത്തിയ മഹാ പ്രളയത്തിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ അണിയറയിലും രാജീവ് രവി ഭാഗമായുണ്ട്.
ഒരേ സമയം കേരളത്തെ ആകെയുലച്ച പ്രളയത്തെ രേഖപ്പെടുത്താനും അതേ സമയം കേരള പുനർ നിർമ്മാണത്തിന് താങ്ങാവുക കൂടിയാണ് ഡജോക്യമെന്ററിയുടെ ലക്ഷ്യം.
2019 ആദ്യ പകുതിയോട് കൂടി ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് വാർത്തകൾ. നിവിൻ പോളിയോടൊപ്പം
ചേർന്ന് രാജീവ് രവി മറ്റൊരു ചിത്രം കൂടി പ്രഖ്യാപിച്ചിരുന്നു.