Categories
Film News

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി നിവിന്‍ പോളി

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് ഏഴാമത് എഡിഷന്‍ ചെന്നൈയില്‍ നടന്നു. സൗത്ത് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നിവിന്‍പോളി, മഞ്ജുവാര്യര്‍, ഷെയ്ന്‍ നിഗം എന്നിവരായിരുന്നു മലയാളിസാന്നിധ്യം. നിവിന്‍ മികച്ച നടനുള്ള പുരസ്‌കാരം മൂത്തോന്‍ എന്ന ചിത്രത്തില്‍ തന്റെ പ്രകടനത്തിലൂടെ സ്വന്തമാക്കി. സംഗീതജ്ഞനും നടനുമായ ആദി – ഹിപ്‌ഹോപ് തമിഴാ നിവിന് പുരസ്‌കാരം സമ്മാനിച്ചു.

ഗീതു മോഹന്‍ദാസ് സംവിധായനം ചെയ്ത മൂത്തോന്‍ ചിത്രത്തിന്റെ കഥ പറയുന്ന രീതിയ്ക്കും താരങ്ങളുടെ അസാമാന്യ പ്രകടനത്തിനും നിരൂപകപ്രശംസകള്‍ നിരവധി നേടിയിട്ടുണ്ട്. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌ററിവല്‍, ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ,ഗീതു മോഹന്‍ദാസ് പുരസ്‌കാര വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.