Categories
Film News

പടവെട്ടില്‍ നിവിന്‍ പോളി രണ്ട് വ്യത്യസ്ത ലുക്കില്‍

നവാഗതനായ ലിജു കൃഷ്ണ ഒരുക്കുന്ന നിവിന്‍ പോളി ചിത്രമാണ് പടവെട്ട്. നടന്‍ സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ഫീച്ചര്‍ സിനിമയാണ്. അരുവി ഫെയിം അതിഥി ബാലന്‍ നായികയായെത്തുന്നു. മഞ്ജു വാര്യര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രീകരണം ആരംഭിച്ചിട്ട് കുറച്ചു നാളായെങ്കിലും സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത് നിവിന്‍ പോളി വളരെ ചാലഞ്ചിംഗായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ്. അതിനായി രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തുന്നു. ആദ്യപാദ ചിത്രീകരണത്തിനായി താരം തന്റെ ഭാരം കൂട്ടിയിരുന്നു. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കുംഭചാടി തടിച്ച ലുക്കിലുള്ള നിവിന്‍ പോളിയെ കാണാമായിരുന്നു. കൊറോണ പ്രശ്‌നങ്ങള്‍ തീര്‍ന്ന ശേഷം ആരംഭിക്കാനിരിക്കുന്ന ഷെഡ്യൂളില് നിവിന്‍ മെലിഞ്ഞ രൂപത്തിലാണെത്തുക. 8-10 കിലോ വരെ ഭാരം താരം ഇതിനായി കുറച്ചിട്ടുണ്ട്.