Categories
Film News

നിവിൻ പോളിയുടെ തുറമുഖം ഈദിനെത്തും

നിവിന്‍ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം തുറമുഖം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈദ് റിലീസായി മെയ് പതിമൂന്നിന് ചിത്രം തിയേറ്ററുകളിലേക്കെത്തും.

നിവിൻ പോളിക്കൊപ്പം നിമിഷ സജയൻ, ഇന്ദ്രജിത്, പൂർണിമ, ജോജു ജോർജ്ജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, എന്നിവരും സിനിമയിലെത്തുന്നു. ഗോപൻ
ചിദംബരം തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത് ബി അജിത്കുമാർ.

തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ തെക്കേപ്പാട്ട് സുകുമാർ ചിത്രം നിർമ്മിച്ചിരിക്കുന്നു.