Categories
Film News

നിവിന്‍ പോളി സിനിമ തുറമുഖം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയാണ് തുറമുഖം. ഒരു വര്‍ഷത്തോളമായി സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത് , മണികണ്ഠന്‍ ആചാരി തുടങ്ങി ശക്തമായ താരനിരതന്നെ ചിത്രത്തിലുണ്ട്.

നടന്ന സംഭവങ്ങലെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് തുറമുഖം. തീരദേശവാസികളുടെ ജീവിതവും ഒരു തുറമുഖവുമായി ബന്ധപ്പെട്ട കഥയാണിത്. 1950കളിലെ കൊച്ചി തുറമുഖമാണ്. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തിനെതിരെ , അമ്പതുകളില്‍, നടന്ന പ്രക്ഷോഭമാണ് കഥയ്ക്കാധാരം. പോലീസ് വെടിവയ്പ്പില്‍ മൂന്ന തൊഴിലാളികള്‍ മരിക്കുകയും ചെയ്തിരുന്നു.

കെഎം ചിദംബരം തുറമുഖം എന്ന പേരില്‍ മുമ്പ് ഒരു നാടകം ഒരുക്കിയിരുന്നു. രാജീവ് രവിയുടെ സിനിമ ഈ നാടകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണ്. നാടകകൃത്തിന്റെ മകന്‍ ഗോപന്‍ ചിദംബരം, ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരനായിരുന്നു, തിരക്കഥ ഒരുക്കുന്നു.