Categories
Film News

ധ്യാന്‍ ശ്രീനിവാസന്റെ സച്ചിന്‍ ഓഡിയോ ലോഞ്ച്, നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ സെറ്റില്‍ വച്ച്

സച്ചിന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് നിവിന്‍ പോളി നിര്‍വഹിച്ചു. ധ്യാന്‍ ശ്രീനിവാസന്‍ ആണ് സിനിമയിലെ പ്രധാന കഥാപാത്രം. ലവ് ആക്ഷന്‍ ഡ്രാമ സെറ്റിലായിരുന്ന ഓഡിയോ ലോഞ്ചിംഗ് ചടങ്ങുകള്‍ നടന്നത്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ, നിവിന്‍ പോളി, നയന്‍താര എന്നിവരാണ് പ്രധാന താരങ്ങള്‍.

സന്തോഷ് നായര്‍ ആണ് സച്ചിന്‍ സംവിധായകന്‍. ധ്യാനിനെ കൂടാതെ അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, അന്ന രാജന്‍, മാല പാര്‍വ്വതി, ആബിദ് നാസര്‍, രശ്മി ബോബന്‍, സേതു ലക്ഷ്മി എന്നിവരും സഹതാരങ്ങളായെത്തുന്നു.

ഷാന്‍ റഹ്മാന്റേതാണ് സംഗീതം. നീല്‍ ക്യാമറയും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.