Categories
Film News

നിവിന്‍ പോളി മട്ടാഞ്ചേരിക്കാരന്‍ തൊഴിലാളി മൊയ്തുവായി തുറമുഖത്തില്‍

രാജീവ് രവി ചിത്രം തുറമുഖം വളരെ മലയാളസിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. നിവിന്‍ പോളി സിനിമയില്‍ നായകകഥാപാത്രമായെത്തുന്നു. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണ്ണിമ, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരും എത്തുന്നു.ജോജു ജോര്‍ജ്ജ് നിവിന്റെ അച്ഛനായെത്തുന്നു.

തുറമുഖത്തില് നിവിന്‍ പോളി മട്ടാഞ്ചേരിക്കാരനായ പോര്‍ട്ട് ചുമട്ടുതൊഴിലാണി മൊയ്തു എന്ന കഥാപാത്രമായെത്തുന്നു. അടുത്തിടെ ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. മൂത്തോന് ശേഷം നിവിന്‍ പോളിയുടെ ശക്തമായ ഒരു കഥാപാത്രമായിരിക്കുമിതെന്നാണ് ലഭിക്കുന്ന സൂചനകള്‍.

തുറമുഖം യഥാര്‍ത്ഥ ചരിത്രസംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. മനുഷ്യത്വരഹിതമായ ചാപ്പ സമ്പ്രദായത്തെ എതിര്‍ത്തുകൊണ്ട അമ്പതുകളില്‍ കൊച്ചിയിലുണ്ടായെ എതിര്‍പ്പും അതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെയ്പില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചതുമായ സംഭവങ്ങളുമാണ് സിനിമയില്‍ വരുന്നത്. ഇയ്യോബിന്റെ പുസ്തകം സഹഎഴുത്തുകാരനായ ഗോപന്‍ ചിദംബരമാണ് തിരക്കഥ ഒരുക്കുന്നത്.