Categories
Film News

ഈസ്റ്റർ ദിനത്തില്‌‍ പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി

ഈസ്റ്റർ ​ദിനത്തിൽ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് നിവിൻ പോളി. താരം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് വിനയ് ​ഗോവിന്ദ് ആണ്. വിവേക് രഞ്ജിത് തിരക്കഥ ഒരുക്കുന്നു. കിളി പോയി, കോഹിനൂർ തുടങ്ങിയ സിനിമകൾ വിനയ് ​ഗോവിന്ദന്റേതായിരുന്നു. കിളി പോയി സഹഎഴുത്തുകാരനായിരുന്നു വിവേക് രഞ്ജിത്.

റൊമാന്റിക് കോമഡി , ഫാമിലി എന്റർടെയ്നർ ആണ് സിനിമ. പ്രതീഷ് എം വർമ്മ സിനിമാറ്റോ​ഗ്രഫി ഒരുക്കുന്നു. രാഹുൽ രാജിന്റേതാണ് സം​ഗീതം. എഡിറ്റർ അർജ്ജുൻ ബെൻ, സൗണ്ട് ഡിസൈനർ വിഷ്ണു ​ഗോവിന്ദ് – ശ്രീ ശങ്കർ, ​ഗാനരചയിതാവ് മനു മഞ്ജിത്, ബികെ ഹരിനാരായണൻ എന്നിവരും അണിയറയിലുണ്ട്. ചിത്രീകരണം എപ്പോൾ തുടങ്ങുമെന്നും മറ്റു സഹതാരങ്ങളെ കുറിച്ചും അറിയിച്ചിട്ടില്ല.

എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ. ആസിഫ് അലിയും ചിത്രത്തിൽ പ്രധാന കഥാപാത്രമാകുന്നു. തുറമുഖം, കനകം കാമിനി കലഹം എന്നിവ റിലീസിനൊരുങ്ങുകയാണ്. പടവെട്ട് ചിത്രീകരണം ഇനിയും പൂർത്തിയാക്കാനുണ്ട്. ​ഗാങ്സ്റ്റർ ഓഫ് മുണ്ടൻമല, ബിസ്മി സ്പെഷൽ എന്നിവയാണ് താരത്തിന്റെ പ്രഖ്യാപിച്ചിരിക്കുന്ന സിനിമകൾ.