ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും ബിസ്മി സ്പെഷ്യല്‍ എന്ന സിനിമയില്‍ ഒന്നിക്കുന്നു. നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സംവിധായകന് രാഹുല്‍ രമേഷ്, സനു മജീദ് എന്നിവര്‍ക്കൊപ്പം രചിക്കുന്നു. സോഫിയ പോള്‍, വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സ് ചിത്രം നിര്‍മ്മിക്കുന്നു,
നിവിന്‍ പോളി സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ടൈറ്റില്‍ പോസ്റ്ററില്‍ ബിരിയാണി പാത്രമാണ് കാണിക്കുന്നത്. ഭക്ഷണവുമായി ബന്ധമുള്ള സിനിമയായിരിക്കുമെന്നാണ് കരുതുന്നത്. ഛായാഗ്രഹണം സനു വര്‍ഗ്ഗീസ്, സംഗീതം സുശിന്‍ ശ്യാം, മുഹമ്മദ് അലി എഡിറ്റര്‍.
നിവിന്‍ പോളിയുടെ പുതിയ പ്രൊജക്ടുകള്‍ പടവെട്ട് ആണ്. ലോക്ഡൗണ്‍ തുടങ്ങുന്ന സമയത്ത് പ്രഖ്യാപിച്ച സിനിമയില്‍ അരുവി ഫെയിം അതിഥി ബാലന്, മഞ്ജു വാര്യര്‍ എന്നിവരെത്തുന്നു. സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന സിനിമയാണിത്.
നിവിന്റെ പുതിയ റിലീസ് തുറമുഖം ആണ്. രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, പൂര്‍ണിമ ഇന്ദ്രജിത്, ഇന്ദ്രജിത്, സുദേവ് നായര്‍, അര്ജ്ജുന് അശോകന്, നിമിഷ സജയന്, മണികണ്ഠന് ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.