Categories
Film News

നിവിന്‍ പോളി, അതിഥി ബാലന്‍ ടീമിന്റെ പടവെട്ട് തുടങ്ങി

നിവിന്‍ പോളിയുടെ പുതിയ സിനിമ പടവെട്ട് കണ്ണൂര്‍ കഞ്ഞിലേരി എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൂജ ചടങ്ങുകളോടെ തുടക്കമായി. നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന സിനിമയാണിത്. നടന്‍ സണ്ണി വെയ്ന്‍ ഫീച്ചര്‍ ഫിലിം നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് പടവെട്ടിലൂടെ. സണ്ണി മുമ്പ് ലിജുവിന്റെ തന്നെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് നിര്‍മ്മിച്ചിരുന്നു.

കണ്ണൂരിലെ കഥയാണ് പടവെട്ട് പറയുന്നത്. സംവിധായകന്‍ ലിജു കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ ഇതുവരെ ചെയ്യാത്ത കഥാപാത്രമായിട്ടായിരിക്കും സിനിമയിലെത്തുകയെന്ന് സംവിധായകന്‍ ഉറപ്പിക്കുന്നു. അതിഥി ബാലന്‍ മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ.
അവാര്‍ഡ് വിന്നിംഗ് തമിഴ് സിനിമ അരുവിയിലൂടെ പ്രശസ്തയാണ് അതിഥി.

പടവെട്ടില്‍ നിവിന്‍ കഥാപാത്രം പോലെ തന്നെ അഭിനയപ്രാധാന്യമുള്ള വേഷത്തിലാണ് അതിഥിയുമെത്തുന്നത്. അരുവി കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം പുതിയ സിനിമ ചെയ്യുന്നത്.

അണിയറയില്‍ ദീപക് ഡി മേനോന്‍ ക്യാമറ, എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി. ഗോവിന്ദ് വസന്ത സംഗീതം എന്നിവരാണുള്ളത്.