Categories
Film News

നിവിന്‍ പോളി നയന്‍താര ടീമിന്റെ ലവ് ആക്ഷന്‍ ഡ്രാമ ഫസ്റ്റ്‌ലുക്ക്

ധ്യാന്‍ ശ്രീനിവാസന്‍ ഒരുക്കുന്ന ലവ് ആക്ഷന്‍ ഡ്രാമ ചിത്രീകരണം പൂര്‍ത്തിയാക്കി , ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഓണം റിലീസായി ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ് അണിയറക്കാര്‍. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. നിവിന്‍ പോളി നയന്‍താര എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ റൊമാന്റിക് കോമഡി സിനിമയായിരിക്കും. രണ്ട് താരങ്ങളും ആദ്യമായാണ് ഒന്നിക്കുന്നത് എന്നതുതന്നെയാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

പോയകാലത്തെ ഹിറ്റ് സിനിമ, ശ്രീനിവാസന്‍ ഒരുക്കിയ വടക്കുനോക്കിയന്ത്രത്തിന്റെ ന്യൂജെന്‍ വേര്‍ഷനായിരിക്കും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിനേശന്‍, ശോഭ എന്ന കഥാപാത്രങ്ങളുടെ പേരുകള്‍ മാത്രമാണ് പുതിയ ചിത്രത്തിലുള്ളതെന്നാണ് വിശദീകരണം. അജു വര്‍ഗ്ഗീസ്, ധന്യ ബാലകൃഷ്ണന്‍, വിസ്മയ, മായ മേനോന്‍, ദുര്‍ഗ കൃഷ്ണ, എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

ജോമോന്‍ ടി ജോണ്‍ സിനിമാറ്റോഗ്രാഫി, ഷാന്‍ റഹ്മാന്‍ സംഗീതം, എന്നിവരാണ് അണിയറയില്‍. അജു വര്‍ഗ്ഗീസ് സിനിമയിലൂടെ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.