Categories
Film News

നിവിന്‍ പോളി – നയന്‍താര ചിത്രം റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ സിനിമ ലവ് ആക്ഷന്‍ ഡ്രാമ പ്രഖ്യാപിച്ചിട്ട് നാളേറെയായി. പ്രധാനതാരങ്ങളുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രീകരണം വൈകുകയായിരുന്നു.നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ചിത്രീകരണം വളരെ വേഗത്തില്‍ നടക്കുകയാണ്. സെപ്തംബറില്‍ ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിവിനും നയന്‍താരയും ഇതാദ്യമായാണ് ഒരുമിക്കുന്നത്.

ഇരുവരുടേയും സ്‌ക്രീന്‍ കെമിസ്ട്രി എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ധ്യാന്‍ ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രം അദ്ദേഹത്തിന്റെ അച്ഛന്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രത്തിന്റെ പുതിയ മുഖമായിരിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ദിനേശന്‍, ശോഭ എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്.

നയന്‍താര ചിത്രത്തില്‍ പാലക്കാട് ബ്രാഹ്മിണപെണ്‍കുട്ടിയാണ്. നിവിന്‍ പണക്കാരനും. നിവിന്റെ കഥാപാത്രം അവരുടെ കുടുംബ ബിസിനസ്സ് നടത്തുന്ന ആളാണ്. വടക്കുനോക്കിയന്ത്രത്തിലെ ദിനേശന്റെ സ്വഭാവവുമായി സാമ്യമുണ്ട് നിവിന്‍ കഥാപാത്രത്തിനെന്നതല്ലാതെ മറ്റു സാമ്യമൊന്നുമില്ല സിനിമകള്‍ക്ക്. അജു വര്‍ഗ്ഗീസ്, ഉര്‍വ്വശി, ധന്യ ബാലകൃഷ്ണന്‍, ശ്രീനിവാസന്‍. ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റു താരങ്ങള്‍.

ജോമോന്‍ ടി ജോണ്‍ സിനിമാറ്റോഗ്രാഫറും ഷാന്‍ റഹ്മാന്‍ സംഗീതവും ചെയ്യുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ് വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം സിനിമ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ് ഈ ചിത്രത്തിലൂടെ.