പ്രേക്ഷകർ ഏറെ ഇഷ്ട്ടപ്പെടുന്ന താര ജോടികളാണ് നിത്യാ മേനോനും ദുൽഖർ സൽമാനും , ഒകെ കൺമണി, ഉസ്താദി ഹോട്ടൽ , 100 ഡെയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലൂടെയെത്തി ആരാധകരെ വിസ്മയം കൊള്ളിച്ച താര ജോടികളെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിയ്ച്ചത് .
ആരെയും മയക്കുന്ന ആ കെമിസ്ട്രിക്ക് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞെത്തിയിരിക്കുന്നത് സാക്ഷാൽ നിത്യാ മേനാൻ തന്നെയാണ് . തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള രണ്ട് മിന്നും താരങ്ങളാണ് ഇരുവരും.
ഡിക്യുവെന്ന ഓമന പേരിലാണ് ആരാധകർ ദുൽഖർ സൽമാനെ വിശേഷിപ്പിയ്ക്കുന്നത്, 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിലൂടെയാണ് ആദ്യമായി നിത്യാ മേനോനും ദുൽഖർ സൽമാനും ഒന്നിയ്ക്കുന്നത്.
പിന്നീട് പുറത്ത് വന്ന ഒകെ കൺമണി, 100 ഡെയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു , ഇരുവരുടെയും കെമിസ്ട്രിയും ഇതോടെ ചർച്ചയാകുകയായിരുന്നു .
സിനിമാ സെററിലെ പരിചയം മാത്രമേ തങ്ങൾക്കിടയിലുള്ളൂ എന്നും എന്നാൽ വർഷങ്ങളായി പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് തങ്ങളെന്നും അതിനാൽ തന്നെ അഭിനയിക്കുമ്പോൾ അതിനേക്കാൾ ആഴമുള്ള ബന്ധം സ്ക്രീനിൽ കാണിയ്ക്കാൻ കഴിയാറുണ്ടെന്നും നിത്യ വ്യക്തമാക്കി. വികെ പ്രകാശ് സംവിധാനം ചെയ്ത പ്രാണയാണ് നിത്യയുടെ പുതിയ സിനിമ.