Categories
Film News trailer

നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ ടീമിന്‍റെ അനി ഐവി ശശി സിനിമ ട്രയിലർ

ഐവി ശശി- സീമ ദമ്പതികളുടെ മകന്‍ അനി സിനിമസംവിധായകനാവുകയാണ് തമിഴ്-തെലുഗ് ഭാഷകളിലായി ഒരുക്കുന്ന സിനിമയിലൂടെ. തെലുങ്കിൽ നിന്നില നിന്നില എന്ന് പേരിട്ടിരിക്കുന്ന സിനിമ തമിഴിൽ തീനി ആണ്. നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ഫെബ്രുവരി 5ന് 11മണിക്ക് സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ്.

അനി സിനിമയിൽ തുടങ്ങുന്നത് സംവിധായകൻ പ്രിയദർശനെ അസിസ്റ്റ് ചെയ്തുകൊണ്ടാണ്. ഗീതാഞ്ജലി, സില സമയങ്ങളിൽ എന്നിവയിൽ. മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടേയും ഭാഗമായിട്ടുണ്ട്. പ്രിയദർശനൊപ്പം സിനിമയുടെ തിരക്കഥരചനയിലും ഭാഗമായിട്ടുണ്ട്.

അനിയുടെ ആദ്യസിനിമ നിന്നില നിന്നില ഒരു ത്രികോണ പ്രണയകഥയാണെന്നാണ് സൂചനകൾ. ദിവാകർ മണി ഡിഒപി, പ്രേമം ഫെയിം രാജേഷ് മുരുകേശൻ സംഗീതസംവിധാനം . ബിവിഎസ്എൻ പ്രസാദ് സിനിമ നിർമ്മിക്കുന്നു.