നിത്യമേനോൻ ഗായിക ശൈലപുത്രി ദേവിയായെത്തുന്ന ഗമനം സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. നടൻ ശർവാനന്ദ് ആണ് പോസ്റ്റർ ഷെയർ ചെയ്തിരിക്കുന്നത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം,ഹിന്ദി ഭാഷകളിൽ സിനിമ എത്തും. നവാഗതനായ സുജാന റാവു സംവിധാനം ചെയ്യുന്നു. നേരത്തെ സിനിമയിലെ മറ്റൊരു നായിക ശ്രിയ ശരണിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഇളയരാജയാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാനശേഖര്‍ വിഎസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.
സംവിധായകൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. ക്യാമറ ജ്ഞാനശേഖർ, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്ണ അറം എന്നിവരാണ് അണിയറയിൽ.