Categories
Film News

അനി ഐവി ശശി ഒരുക്കുന്ന പുതിയ സിനിമ നിന്നിലാ നിന്നിലാ; നിത്യ മേനോൻ, അശോക് സെൽവന്‍, റിതു വർമ്മ

പ്രശസ്ത സംവിധായകൻ ഐവി ശശിയുടേയും നടി സീമയുടേയും മകൻ അനി ഐവി ശശി ഒരുക്കുന്ന ആദ്യ തെലുഗ് സിനിമയാണ് നിന്നിലാ നിന്നിലാ.ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. നിത്യ മേനോൻ, റിതു വർമ്മ, അശോക് സെൽവൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്.

https://www.facebook.com/ItsNithyaMenen/posts/228873898593078

റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ സിനിമയിൽ നാസർ, സത്യ എന്നിവരും സിനിമയിലെത്തുന്നു. ദിവാകര്‍ മണി ക്യാമറ ഒരുക്കുന്ന സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് രാകേഷ് മുരുകേശൻ ആണ്.

ബിവിഎസ്എന്‍ പ്രസാദ് സിനിമ നിര്‍മ്മിക്കുന്നു.