ബിടെക് ഫെയിം മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാണ് ഘര്‍ സെ. ഹിന്ദിയില്‍ ഒരുക്കിയിരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ നിമിഷ സജയന്, ദിനേശ് പ്രഭാകര്‍, അംബിക റാവു എന്നിവര്‍ അഭിനയിക്കുന്നു. കഴിഞ്ഞ ദിവസം ആസിഫ് അലി സോഷ്യല്‍ മീഡിയയിലൂടെ ട്രയിലര്‍ റിലീസ് ചെയ്തിരുന്നു.
ഘര്‍ സെ രണ്ട് സ്ത്രീകളുടെ ഒരു റേപ്പിസ്റ്റിനെതിരെയുള്ള പോരാട്ടത്തെയാണ് പറയുന്നത്. മൃദുല്‍ നായര്‍ തന്നെ കഥ എഴുതിയിരിക്കുന്ന സിനിമയുടെ തിരക്കഥയും ഡയലോഗുകളും ജെ രാമകൃഷ്ണ കുളുര് ആണ്., ബിടെക് സഹ തിരക്കഥാക്കൃത്ത് ആയിരുന്നു ഇദ്ദേഹം. ജോമോന് ടി ജോണ്‍, ബോളിവുഡിലെ തിരക്കേറിയ ഡിഒപി ക്യാമറ, സംഗീതമൊരുക്കിയിരിക്കുന്നത് ശ്രീരാഗ് സജി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ദേശീയ പുരസ്കാര ജേതാവ് കൂടിയായ ആര്‍ട്ട് ഡയറക്ടര്‍ വിനേഷ് ബംഗ്ലാന്‍, പ്രശസ്ത സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവി എന്നിവരും അണിയറയിലുണ്ട്.
സജിന്‍ ജാഫര്‍ ഘര്‍ സെ നിര്‍മ്മിച്ചിരിക്കുന്നു. ആസിഫ് അലിയുടെ ഭാര്യ സമ മസ്രീന്‍ അലി ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ ആണ്.