ടേക്ക് ഓഫ് സംവിധായകന് മഹേഷ് നാരായണന് ഒരുക്കുന്ന പുതിയ സിനിമ മാലിക് ഏപ്രിലില്‍ റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകകഥാപാത്രമായെത്തുന്നു. നിമിഷ സജയന് റോസ്ലിന് എന്ന കഥാപാത്രമായെത്തുന്നു. കഴി്ഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ താരത്തിന്റെ ലുക്ക് പുറത്തുവിട്ടിരുന്നു. പ്രായം ചെന്ന കഥാപാത്രമായുള്ള ലുക്ക്. മാലിക് കഥ വിവിധ കാലങ്ങളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളും വ്യത്യസ്ത പ്രായത്തിലുള്ള ലുക്കില്‍ ചിത്രത്തിലെത്തുന്നു.
മാലിക് ,വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലുണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ന്യൂനപക്ഷസമുദായത്തിനെതിരെ തുടരെയുണ്ടായ ഭീഷണിക്കെതിരായി നടന്ന പ്രതിഷേധങ്ങളാണ് സിനിമ പറയുന്നത്. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയിലാണ് സംഭവം നടന്നത്.
ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ഇന്ദ്രന്‍സ്, സുധി കൊപ്പ്, ഇന്ദ്രന്‍സ്, ചന്തുനാഥ്, ജലജ, മാല പാര്‍വ്വതി എന്നിവര്‍ സിനിമയിലെത്തുന്നു. ഡിഒപി സാനു ജോണ്‍ വര്‍ഗ്ഗീസ്, കമ്പോസര്‍ സുശിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന് , സൗണ്ട് ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവരാണ് അണിയറയില്‍. സംവിധാനവും തിരക്കഥയ്ക്കുമുപരി, മഹേഷ് നാരായണന് ചിത്രം എഡിറ്റിംഗും ചെയ്യുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി സിനിമ നിര്‍മ്മിക്കുന്നു. കേരളത്തില്‍ ചിത്രം റിലീസിനെത്തിക്കുന്നത് ആന്‍ മെഗാ മീഡിയയാണ്. റിലീസ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണറിയുന്നത്.