Categories
Film News

നിമിഷ സജയന്‍റെ ഫൂട്ട് പ്രിന്‍റ്സ് ഓൺ വാട്ടർ ചിത്രീകരണം ലണ്ടനിൽ തുടങ്ങി

മലയാളിതാരം നിമിഷ സജയൻ അടുത്തതായെത്തുന്നത് ബ്രിട്ടീഷ് ഇന്ത്യൻ പ്രൊഡക്ഷൻ സിനിമയിലാണ്. ഫൂട്ട്പ്രിന്‍റ്സ് ഓൺ വാട്ടർ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നതാലിയ ശ്യാം ആണ്. അവരുടെ സഹോദരി നീത ശ്യാം തിരക്കഥ ഒരുക്കുന്നു. ബോളിവുഡ് താരം ആദിൽ ഹുസൈൻ, അന്‍റോണിയോ അഖീൽ, മലയാളി താരം ലെന എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

ഫൂട്ട്പ്രിന്‍റ്സ് ഓൺ വാട്ടർ ത്രില്ലർ ചിത്രമായിരിക്കും.
ലണ്ടൻ ബേസ് ചെയ്തുള്ള നിയമവിരുദ്ധ കുടിയേറ്റ കുടുംബത്തിന്‍റെ കഥയാണിത്. ചിത്രീകരണത്തിനായി നിമിഷ ഇതിനോടകം തന്നെ ലണ്ടനിലെത്തിയിരിക്കുന്നു. ആദിൽ ഹുസൈൻ, ഇവരുടെ അച്ഛന്‍റെ വേഷത്തിലും ലെന അച്ഛന്‍റെ രണ്ടാംഭാര്യയായുമാണെത്തുന്നത്.

ഇന്‍റർനാഷണൽ വിഷയം പറയുന്നതിനാൽ തന്നെ സിനിമ വിവിധ ഭാഷകളിലെത്തുന്നു. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ.