നിമിഷ സജയന് മലയാളസിനിമയിലെ ഇക്കാലത്തെ മികച്ച നടിമാരില്‍ ഒരാളാണ്. കൈനിറയെ സിനിമകള്‍ എന്നതിനുപരി മലയാളസിനിമാലോകത്തെ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുമുണ്ട് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരജേതാവ് കൂടിയായ താരം. നിരവധി മികച്ച പ്രൊജക്ടുകള്‍ താരത്തിന്റേതായി വരാനിരിക്കുന്നു. കൂടാതെ മമ്മൂട്ടിയുടെ പുതിയ സിനിമയില്‍ നിമിഷ എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന സിനിമ വണ്ണില്‍ നിമിഷയുമെത്തുന്നു.
സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം ഒരുക്കുന്ന വണ്‍ ഒരു പോളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മിക്കുന്നു. സംയുക്ത മേനോന് ചിത്രത്തിലെത്തുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍ എന്നാല്‍ താരത്തിന്റെ ഡേറ്റ് പ്രശ്നമായതുകാരണം പിന്മാറുകയായിരുന്നു.
വണില്‍ മികച്ച സഹതാരനിരയും എത്തുന്നുണ്ട്. ജോജു ജോര്‍ജ്ജ്, മുരളി ഗോപി, മാത്യു തോമസ്, ഗായത്രി അരുണ്‍, ബാലചന്ദ്രമേനോന്, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, സലീം കുമാര്‍, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, മാമുക്കോയ, ബാലാജി ശര്‍മ്മ തുടങ്ങിയവര്‍. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.