കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടി നിമിഷ സജയന്. ഒരു കുപ്രസിദ്ധ പയ്യന്, ചോല എന്നീ സിനിമകളിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ സിനിമയില്‍ സ്ഥാനം നേടിയെടുക്കാന്‍ താരത്തിനായിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോനൊപ്പം നിമിഷ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രജീഷ് പിജി , മുന്‍ ജേര്‍ണലിസ്റ്റ് ആണ് തിരക്കഥ ഒരുക്കുന്നത്.
സിനിമയില്‍ ബിജു മേനോനും നിമിഷയും ഒന്നിക്കുന്നത് ഇതാദ്യമായാണ്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും മുഖ്യ വേഷങ്ങള്‍ ചെയ്യുന്നു. ടെക്നികല്‍ വിഭാഗത്തില്‍ എസ് കുമാര്‍ ക്യാമറയും, രഞ്ജന്‍ അബ്രഹാം എഡിറ്റിംഗും ചെയ്യും. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേ ഉള്ളൂ.