Categories
Film News trailer

പ്രഭുദേവയും , നിക്കി ഗൽറാണിയും ഒന്നിക്കുന്ന ചിത്രം ചാർലി ചാപ്ലിൻ 2വിന്റെ ട്രെയിലർ കാണാം

ലോകത്തെ മുഴുവനും തന്റെ അഭിനയ പ്രതിഭ കൊണ്ട് ചിരിയുടെ ലോകത്തെത്തിച്ച മഹാനായ നടനായിരുന്നു ചാർലി ചാപ്ലിൻ , തമിഴിൽ അദ്ദേഹത്തിന്റെ കഥ സിനിമയാകുമ്പോൾ  പ്രഭു ദേവ നായകനായും നിക്കി ഗൽറാണി നായികയായും എത്തുന്നു.

ചാർലി ചാപ്ലിൻ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി . ശക്തി ചിദംബരമാണ് സിനിമ  സംവിധാനം ചെയ്തിരിക്കുന്നത്.
തമിഴിൽ 2002 ൽ ചിദംബരം ചാർലി ചാപ്ലിന്റെ കഥ സിനിമയാക്കിയിരുന്നു, രഘുറാം, പ്രഭു ഗണേശൻ, അഭിരാമി എന്നിവരൊന്നിച്ച ചിത്രം മികച്ച പ്രദർശന വിജയം നേടിയ ചിത്രം കൂടിയായിരുന്നു .
2002 ൽ പുറത്തിറങ്ങിയ ചിത്രം റൊമാന്റിക് കോമഡി ഗണത്തിൽ പെടുന്നതായിരുന്നു. തമിഴിലെ സൂപ്പർ നായിക പദവിയിലെത്തി നിൽക്കുന്ന നിക്കി ഗൽറാണി നായികയായെത്തുമ്പോൾ ആരാധകർ ആകാംക്ഷയിലാണ് , തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രഭുദേവാ മാജിക് ഈ ചിത്രത്തിലും ആരാധകർ കൈവിടില്ല,അഭിനയത്തിലും നൃത്തത്തിലും അഗ്രഗണ്യനായ പ്രഭുദേവാ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.