സംവിധായകന് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ ധമാക്ക ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ അരുണ്‍ കുമാര്‍, ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെ കുട്ടിതാരമായെത്തിയ, ആളാണ് നായകനാകുന്നത്. നിക്കി ഗല്‍റാണി നായികയാവുന്നു. അരുണ്‍ കുമാറിന്റെ ജോഡിയായാണ് താരമെത്തുക, ഒരു ഗ്ലാമറസ് വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമര്‍ ലുലുവന്റെ കഥയാണ് ധമാക്ക, തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. മുഴുനീള കോമഡി സിനിമയായിരിക്കും ധമാക്ക എന്നാണ് അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍.
ധമാക്കയില്‍ മുകേഷും, ഉര്‍വ്വശിയും പ്രധാനകഥാപാത്രമായെത്തും. ടിക്ടോക് ഫെയിം ഫുക്രു, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, എന്നിവരും സഹതാരങ്ങളായെത്തുന്നു.
അണിയറയില്‍ സിനോജ് പി അയ്യപ്പന്, സിനിമാറ്റോഗ്രാഫര്‍, ഗോപി സുന്ദര്‍ കമ്പോസര്‍, ദിലിപ് ഡെന്നീസ് എഡിറ്റര്‍ എന്നിവരാണുള്ളത്.
എംകെ നാസര്‍ ഗുഡ്ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.