മലയാളി സംവിധായകന് ജിത്തു ജോസഫ് തമിഴില്‍ കാര്‍ത്തിയെ നായകനാക്കി സിനിമ ചെയ്യുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജ്യോതിക സിനിമയില്‍ കാര്‍ത്തിയുടെ സഹോദരിയായെത്തുന്നു. പ്രശസ്ത നടന് സത്യരാജ് ആണ് ഇരുവരുടേയും അച്ഛനായെത്തുന്നത്. അന്സണ് പോള്‍, ഹരീഷ് പേരടി, സീത, ഇളവരശ് തുടങ്ങിയവര്‍ സഹതാരങ്ങളായെത്തുന്നു.
പുതിയതായി ടീമിലേക്കെത്തുന്നത് നിഖില വിമല്‍ ആണ്. കാര്‍ത്തിയുടെ നായികയായാണ് താരമെത്തുന്നത്. മലയാളം സിനിമകളായ ഞാന്‍ പ്രകാശന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നിവയുടെ വിജയത്തിന് ശേഷം താരം തമിഴിലേക്കെത്തുകയാണ്. മുമ്പ് നിഖില വെട്രിവേല്‍, കിഡാരി, പഞ്ജുമിഠായി തുടങ്ങിയ തമിഴ്സിനിമകളിലെത്തിയിരുന്നു.
കുടുംബ ത്രില്ലര്‍ സിനിമയാണ് ജിത്തു ജോസഫ് ഒരുക്കുന്നത്. ഗോവിന്ദ് വസന്ത, തമിഴിലെ തിരക്കുള്ള സംഗീതസംവിധായകരിലൊളാണ് സിനിമയിലും സംഗീതം ചെയ്യുന്നത്. പാരലല്‍ മൈന്റ്സ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. വയാകോം 18മോഷന്‍ പിക്ചേഴ്സ് ആണ് സിനിമ അവതരിപ്പിക്കുന്നത്.