Categories
Film News trailer

നൈറ്റ് ഡ്രൈവ് ട്രയിലർ പുറത്തിറക്കി

ഇന്ദ്രജിത്, അന്ന ബെൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന വൈശാഖ് ചിത്രമാണ് നൈറ്റ് ഡ്രൈവ്. ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ.

അഭിലാഷ് പിള്ള രചിച്ചിരിക്കുന്ന ത്രില്ലർ സിനിമയാണിത്. ഒരുരാത്രിയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. കലാഭവൻ ഷാജോൺ, സിദ്ദീഖ്, രഞ്ജി പണിക്കർ, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, സുരഭി സന്തോഷ്, മുത്തുമണി എന്നിവരാണ് മറ്റു താരങ്ങൾ.
പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുനിൽ എസ് പിള്ള – എഡിറ്റർ, ഷാജി കുമാർ- ഛായാ​ഗ്രഹണം, രഞ്ജിൻ രാജ് സം​ഗീതം എന്നിവരാണ് അണിയറയിൽ.