Categories
Film News trailer

സൂര്യ മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ പുതിയ ട്രയിലര്‍

സെപ്തംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് കാപ്പാന്‍, സിനിമയുടെ പുതിയ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. കെവി ആനന്ദ് ഒരുക്കുന്ന കാപ്പാനില്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരുമിച്ചെത്തുന്നു- മോഹന്‍ലാല്‍, സൂര്യ.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈംമിനിസ്റ്ററായെത്തുന്നു. ചന്ദ്രകാന്ത് വര്‍മ്മ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം േ്രഗ ഷെയ്ഡിലുള്ളതാണ്. സൂര്യ ഹൈ റാങ്ക് എന്‍എസ്ജി ഓഫീസറാണ്, പിഎമ്മിന്റെ സെക്യൂരിറ്റി ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍.

പ്രൊമോകളും ട്രയിലറുകളും നല്‍കുന്ന സൂചന കാപ്പാന്‍ ടിപ്പിക്കല്‍ കെവി ആനന്ദ് സിനിമ ആണെന്നാണ്, ആക്ഷനും, കോമഡിയും, ത്രില്ലും, റൊമാന്‍സും, ഡാന്‍സുമെല്ലാമുള്ളത്. സിനിമയിലെ താരങ്ങളായി ആര്യ, സയേഷ, ഷംന കാസിം, സമുദ്രക്കനി, ബൊമന്‍ ഇറാനി എന്നിവരുമെത്തുന്നു. ആര്യ മോഹന്‍ലാലിന്റെ മകനായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സയേഷ, സൂര്യയുടെ ജോഡിയായെത്തുന്നു. ഷംന കാസിം, സമുദ്രക്കനിയുടെ ഭാര്യവേഷം ചെയ്യുന്നു.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമ തമിഴില്‍ കൂടാതെ തെലുഗില്‍ ബന്ദോബസ്ത് എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്യുന്നു.