Categories
Film News

സെയ് രാ നരസിംഹ റെഡ്ഡി പുതിയ ട്രയിലര്‍ കാണാം

സെയ് രാ നരസിംഹ റെഡ്ഡി റിലീസ് തീയ്യതി അടുത്തിരിക്കെ അണിയറക്കാര്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഒക്ടോബര്‍ 2ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്.

സെയ് രാ നരസിംഹ റെഡ്ഡി ഒരു ഇതിഹാസ ചരിത്രസിനിമയാണ്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്തിരിക്കുന്നു. അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി ഉയ്യലവാഡ നരസിംഹ റെഡ്ഡി, ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ശിപായി ലഹളയ്ക്കും മുമ്പെ തന്നെ പടപൊരുതിയ പോരാളിയായിരുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയായിരുന്നു.

ചിരഞ്ജീവി ടൈറ്റില്‍ കഥാപാത്രമായെത്തുന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍, നയന്‍താര, വിജയ് സേതുപതി, തമന്ന, രവി കിഷന്‍, നിഹാരിക, ജഗപതി ബാബു, ബ്രഹ്മാജി, കിച്ചാ സുദീപ് എന്നിവരും സിനിമയുടെ ഭാഗമായെത്തുന്നു. തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

പ്രശസ്ത എഴുത്തുകാരായ പാരുച്ചുരി സഹോദരങ്ങളാണ് കഥ എഴുതിയിരിക്കുന്നത്. സായ് മാധവ് ബുര സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നു. തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുരേന്ദര്‍ റെഡ്ഡി തന്നെയാണ്. രത്‌നവേലു സിനിമാറ്റോഗ്രാഫിയും. സംഗീതം അമിത് ത്രിവേദിയും ഒരുക്കുന്നു. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റിംഗ്. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.