ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയാണ് മൂക്കുത്തി അമ്മന്‍. ബാലാജി, എന്‍ജെ ശരവണനുമായി ചേര്‍ന്ന് സിനിമ സംവിധാനം ചെയ്യുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുള്ള സിനിമ ഉടന്‍ റിലീസ് ചെയ്യാനാവുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില സ്റ്റ്ില്ലുകള് പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.
എല്ലാ സ്റ്റില്ലുകളിലും നയന്‍താര ഒരു ദേവിയായെത്തു്നനു. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ 80കളിലും 90കളിലും ഭക്തി സിനിമകള്‍ക്ക് നിറയെ ആരാധകരുണ്ടായിരുന്നു. മൂക്കുത്തി അമ്മന്‍ സറ്റയര്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ്.ആര് ജെ ബാലാജി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ പ്രധാനകഥാപാത്രമായുമെത്തുന്നു. കഴിഞ്ഞ വര്‍ഷം എല്‍കെജി എന്ന ചിത്രം എഴുതി , പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. നിലവിലെ രാഷ്ട്രീയ സാഹച്ര്യങ്ങളെ സ്റ്റയറായി അവതരിപ്പിച്ച സിനിമയായിരുന്നു.
മൂക്കുത്തി അമ്മനില്‍ ഇന്ദുജ രവിചന്ദ്രന്‍, ഉര്‍വശി, മൗലി എന്നിവരും പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ദിനേശ് കൃഷ്ണന് ഡി ഒപി, സംഗീതം ഗിരീഷ്. ഡോ ഇസരൈ കെ ഗണേഷ് വെല്‍സ് ഇന്റര്‍നാഷണല്‍ സിനിമ നിര്‍മ്മിക്കുന്നു.