രജനീകാന്തിന്റെ പുതിയ സിനിമ ദര്‍ബാറിലെ പുതിയ പാട്ട് ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. കല്യാണഗാനമാണിത്. സൂപ്പര്‍സ്റ്റാറിനൊപ്പം നയന്‍താരയും ഗാനരംഗത്തെത്തുന്നു. നകഷ് അസീസ് പാടിയിരിക്കുന്ന ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. വിവേക് വരികള്‍ തയ്യാറാക്കിയിരിക്കുന്നു.
പൊങ്കല്‍ അവധിക്ക് മുന്നോടിയായി ജനുവരി 9ന് ചിത്രം തിയേറ്ററുകൡലേക്കെത്തും. ഏആര്‍ മുരുഗദോസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ദര്‍ബാര്‍ പോലീസ് ആക്ഷന്‍ ത്രില്ലര്‍ ആണ്. രജനീകാന്ത് രണ്ട് ദശകങ്ങള്‍ക്ക് ശേഷം പോലീസ് വേഷത്തിലെത്തുകയാണ്. ബോളിവുഡ് താരം സുനില്‍ ഷെട്ടി പ്രധാനവില്ലനായെത്തുന്നു. പ്രതീക് ബബ്ബാര്‍, ശ്രീമന്‍, യോഗി ബാബു എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.