Categories
Film News

പുലരും വരെ : ഷിബുവിലെ പുതിയ ഗാനം

ഷിബു സിനിമയിലെ പുതിയ ഗാനം ഓണ്‍ലൈനിലെത്തി. പുലരും വരെ എന്ന റൊമാന്റിക് ട്രാക്ക് സച്ചിന്‍ വാര്യര്‍ ഒരുക്കിയിരിക്കുന്നു. കെഎസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. പുതുമുഖങ്ങളായ അര്‍ജ്ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്നു.

മുമ്പ് റിലീസ് ചെയ്ത ട്രയിലര്‍ നല്‍കുന്ന സൂചന സിനിമ ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ്. സിനിമയില്‍ നായകനാകുന്നത് പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണന്‍ ആണ്. അഞ്ജു കുര്യന്‍, ഞാന്‍ പ്രകാശന്‍, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരം ആണ് നായിക. സലീം കുമാര്‍, ബിജുക്കുട്ടന്‍, ഐശ്വര്യ പത്മകുമാര്‍, ലുഖ്മാന്‍ എന്നിവരും കഥാപാത്രങ്ങളായെത്തുന്നു.

അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഷബീര്‍ അഹമ്മദ് സിനിമാറ്റോഗ്രാഫര്‍, നൗഫല്‍ അബ്ദുള്ള എഡിറ്റര്‍. സച്ചിന്‍ വാര്യര്‍, വിഗ്നേഷ് ഭാസ്‌കരന്‍ സംഗീതസംവിധാനം എന്നിവരാണ്. കാര്‍ഗോ സിനിമാസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.