Categories
Film News

രജീഷാ വിജയൻ ചിത്രം ജൂണിലെ പുതിയ ഗാനം പുറത്ത്; മാനേ പെൺമാനെയെന്ന ഗാനം ശ്രദ്ധേയമാകുന്നു

അനുരാഗ കരിക്കിൻ വെള്ളമെന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് രജീഷ വിജയൻ. രജീഷ പ്രധാന  കഥാപാത്രമായെത്തുന്ന ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ മികച്ച  പിന്തുണയാണ് ലഭിച്ചത്.
ഇപ്പോൾ ജൂണിലെ രണ്ടാമത്തെ ഗാനവും പുറത്ത് വന്ന് കഴിഞ്ഞു . മാനേ പെൺമാനേ എന്ന് തുടങ്ങുന്ന  ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്.
ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 17 മുതൽ 25 വയസുവരെയുള്ള കഥാപാത്രമായാണ് രജീഷ അഭിനയിക്കുന്നത്.
ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന  പുരസ്കാരം നേടിയെടുത്ത നടിയാണ് രജീഷാ വിജയൻ .
ഒരു പെൺ കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. വിജയ്ബാബുവാണ് ചിത്രത്തിന്റെ നിർമ്മാതാവ് .
ജൂണിലെ ആദ്യം പുറത്തിറങ്ങിയ അമൃത സുരേഷ് പാടിയ മിന്നാമിന്നി യെന്ന ഗാനവും വൈറലായിരുന്നു , മാനേ പെൺമാനേ എന്ന് തുടങ്ങുന്ന ഗാനവും  പ്രേക്ഷകരേറ്റെടുത്ത്  കഴിഞ്ഞു .