Categories
Film News

അന്‍പേ അന്‍പിന്‍… പേരന്‍പില്‍ നിന്നും പുതിയ പാട്ട്

പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി ചിത്രം പേരന്‍പ്. ചിത്രത്തിലെ കഥ പറയുന്ന രീതിയും മമ്മൂട്ടിയുടേയും സാധനയുടേയും അഭിനയവും നിരൂപകപ്രശംസകള്‍ ഇതിനോടകം തന്നെ നേടികഴിഞ്ഞു.സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ അന്‍പേ അന്‍പേ എന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍ ഇപ്പോള്‍. യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയിരിക്കുന്ന പാട്ട് പാടിയിരിക്കുന്നത് കാര്‍ത്തിക് ആണ്. സുമതി റാം വരികള്‍ എഴുതിയിരിക്കുന്നു.

പേരന്‍പ് ഒരച്ഛന്റെയും ടീനേജ് പ്രായത്തിലെത്തിയ മകളുടേയും കഥയാണ് പറയുന്നത്. സമൂഹത്തിലെ പല കാര്യങ്ങളും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടി, സാധന എന്നിവര്‍ക്കൊപ്പം അഞ്ജലി, അഞ്ജലി അമീര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നു. റോട്ടര്‍ഡാമിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും 21ാമത് ഷാംഗ്വായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

സിനിമയുടെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു. ജപ്പാനില്‍ ചിത്രം റിലീസിംഗിനൊരുങ്ങുകയാണിപ്പോള്‍. ഫെബ്രുവരി 11ന് സ്‌കിപ്പ് സിനറ്റി വിഷ്വല്‍ പ്ലാസ,കവാഗുച്ചിയില്‍ സ്‌ക്രീന്‍ ചെയ്യും.