Categories
Film News

ജയറാമിന്റെ മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദറിലെ പുതിയ ഗാനം

ജയറാമിന്റെ അടുത്ത ചിത്രം മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ തിയേറ്ററുകളിലേക്കെത്തുകയാണ്. അനീഷ് അന്‍വര്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഷാനി ഖാദര്‍ ആണ്. കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നതുപോലെ സിനിമയിലെ പുതിയ ഗാനം നടന്‍ ജയസൂര്യ തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു.

സിനിമയില്‍ ഊഴം ഫെയിം ദിവ്യ പിള്ളയാണ് നായികയാകുന്നത്. ഉണ്ണി മുകുന്ദന്‍ അതിഥി വേഷത്തിലെത്തുന്നു. ബൈജു, വിജയരാഘവന്‍, സെന്തില്‍ കൃഷ്ണ, കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം സുരഭി സന്തോഷ്, ഷറഫുദ്ദീന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദിലീഷ് പോത്തന്‍, സാജന്‍ പള്ളുരുത്തി, ആശ അരവിന്ദ്, ജോണി ആന്റണി, ഹരീഷ് കണാരന്‍, ജാഫര്‍ ഇടുക്കി, മല്ലിക സുകുമാരന്‍ എന്നിവരും സിനിമയില്‍ സഹതാരങ്ങളായെത്തുന്നു.
മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ അച്ചിച്ച ഫിലിംസ് ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂര്‍ എന്നിവരുമായി ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.