Categories
Film News

നിനക്കായ് ഞാന്‍ : മാര്‍ഗ്ഗംകളിയിലെ ഗാനം, ബിബിന്‍ ജോര്‍ജ്ജ്, ഗൗരി കൃഷ്ണ എത്തുന്നു

മാര്‍ഗ്ഗംകളി, ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. നിനക്കായ് ഞാന്‍ എന്ന ട്രാക്കില്‍ ബിബിന്‍ ജോര്‍ജ്ജ്, ഗൗരി ജി കൃഷ്ണ എന്നിവരാണുള്ളത്. ബിബിന്‍ജോര്‍ജ്ജ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അബീന്‍രാജ് എംഎയുടേതാണ്.

കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന് ആണ് സിനിമ ഒരുക്കുന്നത്. പ്രൊമോകളും മറ്റും നല്‍കുന്ന സൂചന സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. സിനിമയുടെ കഥയും തിരക്കഥയും ശശാങ്കന്‍ മയ്യനാട് എന്ന പുതുമുഖത്തിന്റേതാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് നായകനായ ബിബിന്‍ തന്നെയാണ്.
ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍, എന്നിവരും സഹതാരങ്ങളായെത്തുന്നു. അണിയറയില്‍ അരവിന്ദ് കൃഷ്ണ ക്യാമറ, സംഗീതം ഗോപി സുന്ദര്‍. ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

സിനിമ നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രയിംസിന്റെയും അനന്യ ഫിലിംസിന്റേയും ബാനറിലാണ്. അടുത്ത മാസം സിനിമ തിയേറ്ററുകളിലേക്കെത്തും.