Categories
Film News

ശിവനേ അന്തോം കുന്തോം : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

മാര്‍ഗ്ഗംകളി ട്രയിലര്‍ നല്ല പ്രതികരണം നേടിയതിനു പിറകിലായ ചിത്രത്തില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബിബിന്‍ ജോര്‍ജ്ജ്, നമിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ഒരുക്കുന്ന സിനിമയുടെ കഥയും തിരക്കഥയും പുതുമുഖം ശശാങ്കന്‍ ഒരുക്കുന്നു.സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് നായകന്‍ ബിബിന്‍ തന്നെയാണ്.

മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍ എന്നിവര്‍. അണിയറയില്‍ അരവിന്ദ് കൃഷ്ണ ക്യാമറ, സംഗീതം ഗോപി സുന്ദര്‍, ജോണ്‍കുട്ടി എഡിറ്റിംഗ്.

മാര്‍ഗ്ഗംകളി നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക്ഫ്രയിംസ്, അനന്യ ഫിലിംസ് ബാനറിലാണ്. അടുത്ത മാസം ചിത്രം തിയേറ്ററുകളിലേക്കെത്തും.