Categories
Film News

ഹെലനു ശേഷമെത്തുന്ന അന്ന ബെന്‍ ചിത്രം കപ്പേളയിലെ പുതിയ ഗാനം

ഹെലന്‍ എന്ന സിനിമയ്ക്ക് ശേഷം അന്ന ബെന്‍ നായികയായെത്തുന്ന പുതിയ സിനിമയാണ് കപ്പേള. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. കടുകു മണിക്കൊരു കണ്ണുണ്ടേ.. എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്ന സിതാര കൃഷ്ണകുമാര്‍ ആണ്. വിഷ്ണു ശോഭനയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്നു.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. റോഷന്‍ മാത്യു ആണ് നായകനായെത്തുന്നത്. ശ്രീനാഥ് ഭാസി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. നില്‍ജ, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങള്. ജിംഷി ഖാലിദ് ക്യാമറ ഒരുക്കുന്നു.

ലൂക്ക, വരത്തന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനീസ് നാടോടി കലാസംവിധാനം ചെയ്യുന്നു. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു ചിത്രം നിര്‍മ്മിക്കുന്നു.