സൗബിന്‍ ഷഹീര്‍ നായകനാകുന്ന അമ്പിളി ആഗസ്റ്റ് 9ന് റിലീസ് ചെയ്യുകയാണ്. സിനിമ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ഓണ്‍ലൈനിലൂടെ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ഞാന്‍ ജാക്‌സണ്‍ അല്ലട, ആരാധികേ തുടങ്ങിയ മറ്റു രണ്ടു ട്രാക്കുകള്‍ മുമ്പ് റിലീസ് ചെയ്തത് പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അമ്പിളി എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ പോള്‍ ജോര്‍ജ്ജ് ആണ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാനസംരംഭം ഗപ്പി ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്പിളിയില്‍ ഫാമിലി ഇമോഷന്‍സുകളുള്ള ഒരു റോഡ് ഫിലിം ആണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സൗബിന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ തന്‍വി റാം എന്ന പുതുമുഖമാണ് നായികയായെത്തുന്നത്. നസ്രിയ നസീമിന്റെ സഹോദര്‍ നവീന്‍ നസീം സിനിമയിലേക്കെത്തുകയാണ് അമ്പിളിയിലൂടെ. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, എന്നിവരും സഹതാരങ്ങളാകുന്നു.

അണിയറയില്‍ ശരണ്‍ വെലായുധന്‍ സിനിമാറ്റോഗ്രാഫിയും, കിരണ്‍ ദാസ് എഡിറ്റിംഗും ചെയ്യുന്നു. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

Published by eparu

Prajitha, freelance writer