Categories
Film News

മാര്‍ക്കോണി മത്തായി ടീം ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

മാര്‍ക്കോണി മത്തായി അണിയറക്കാര്‍ സിനിമയില്‍ നിന്നും രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പുതിയ റൊമാന്റിക് ട്രാക്കില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാം, ജോസഫ് ഫെയിം ആത്മിയ എന്നിവരാണ് എത്തുന്നത്. ഉണ്ണി മേനോന്‍, അല ബി ബാല എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രന്റേതാണ് സംഗീതം. ബി കെ ഹരിനാരായണന്‍ വരികള്‍ എഴുതിയിരിക്കുന്നു.

മാര്‍ക്കോണി മത്തായി ഒരുക്കുന്നത് സനില്‍ കളത്തില്‍ ആണ്. സംവിധായകന്‍ തന്നെ രജീഷ് മിഥിലയ്‌ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നു. തമിഴ് താരം വിജയ് സേതുപതി മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ. ജയറാം മത്തായി എന്ന എക്‌സ് മിള്‍
ട്രിക്കാരനാണ്, ബാങ്കില്‍ സെക്യൂരിറ്റിക്കാരനായി വര്‍ക്ക ചെയ്യുന്നു. മത്തായിയുടെ ബാങ്കിലെ സ്വീപ്പറായിട്ടുള്ള അന്ന എന്ന കുട്ടിയുമായുള്ള പ്രണയവുമായി ബന്ധപ്പെട്ടതാണ് സിനിമ. വിജയ് സേതുപതി അതിഥി താരമാണെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തിന് വളരെ പ്രാധാന്യമുണ്ട് സിനിമയില്‍.

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്, സാജന്‍ കളത്തില്‍ സിനിമാറ്റോഗ്രാഫര്‍ എം ജയചന്ദ്രന്‍ സംഗീതം, ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നടത്തുന്നു. സത്യം ഓഡിയോസ് സിനിമാനിര്‍മ്മാണത്തിലേക്ക് കടക്കുകയാണ് ഈ സിനിമയിലൂടെ.