Categories
Film News

ഗാനഗന്ധര്‍വ്വനില്‍ നിന്നും പുതിയ ഗാനം

ഗാനഗന്ധര്‍വ്വന്‍ സെപ്തംബര്‍ 27, നാളെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജീനു നസീര്‍, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രം ഒരു എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായി എത്തുന്നു.

രമേഷ് പിഷാരടി ഹരി പി നായരുമായി ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരന്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നു. സിനിമയുടെ ഭാഗമായി വലിയ ഒരു താരനിര തന്നെയുണ്ട്. മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അശോകന്‍, ഇന്നസെന്റ്, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മണിയന്‍പിള്ള രാജു, കലാഭവന്‍ പ്രജോദ്, സുനില്‍ സുഗദ, ആര്യ എന്നിവര്‍.

പ്രശസ്ത ഛായാഗ്രാഹകന് അഴകപ്പന്‍ ക്യാമറ ഒരുക്കുന്ന സിനിമയ്ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ലിജോ പോള്‍ ആണ് എഡി്റ്റിംഗ്. ആന്റോ ജോസഫ്, ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് എന്നിവര്‍ ചേര്‍ന്ന് ഇച്ചായീസ് പ്രൊഡക്ഷന്‍സ്, ആന്റോ ജോസഫ് ഫിലിം കമ്പനി, രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്്‌സ് ബാനറുകളില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.