ആസിഫ് അലി നായകനായെത്തുന്ന പുതിയ സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. പതിവോ മാറും എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറികല്‍ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വില്യം ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിരഞ്ജ് സുരേഷ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.
ചിത്രത്തില്‍ നിന്നുമുള്ള ആദ്യഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. വില്യം ഫ്രാന്‍സിസ് ഈണം നല്കിയ ഗാനമായിരുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ .
വീണ നന്ദകുമാര്‍, കടംകഥ എന്ന സിനിമയിലൂടെ എത്തിയ താരമാണ് ആസിഫ് അലിയുടെ നായികയായെത്തുന്നത്.
മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ജസ്റ്റിന് സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയില്‍ ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി എന്നിവരും പുതുമുഖതാരങ്ങളുമാണെത്തുന്നത്. അണിയറയില്‍ അഭിലാഷ് സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള എന്നിവരാണ്