Categories
Film News

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അടിപൊളി ഗാനം കാണാം

അരുൺ ഗോപി സംവിധാനം ചെയ്ത പ്രണവ് മോഹൻ ലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് .
സയ ഡേവിഡ് നായകയായെത്തിയ ചിത്രം റൊമാന്റിക് ആക്ഷൻ ഗണത്തിലുള്ളതായിരുന്നു, ഗോപീ സുന്ദർ സംഗീതംനൽകിയ ഗാനംമെന്ന നിലയ്ക്കും പ്രണവ് മോഹൻലാൽ നൃത്തച്ചുവടുകളുമായെത്തിയെന്ന നിലയ്ക്കും ശ്രദ്ധേയമായ ഗാനം പുറത്ത് വന്ന് കഴിയ്ഞ്ഞു .
രാമലീലയ്ക്ക് ശേഷം മുളകുപാടം നിർമ്മിച്ച ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് , താര പുത്രൻമാരായ പ്രണവും ഗോകുലും ചിത്രത്തിലൂട ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്നതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രത്യകതകളായിരുന്നു.
ആദിയിലെ പാർക്കർ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ ചെയ്ത് ആരാധകരെ ത്രസിപ്പിച്ച പ്രണവ് ഇത്തവണ സർഫിങാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.
ഗോവയുെടെ പശ്ചാത്തലത്തിലുള്ള ഗാനമാണ് പുറത്ത് വന്നിരിയ്ക്കുന്നത്, ബികെ ഹരിനാരായണനാണ് സംഗീതം നൽകിയിരിയ്ക്കുന്നത്.
മനോജ് കെ ജയൻ , കലാഭവൻ ഷാജോൺ എന്നിവരും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു . അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് .