Categories
Film News

ധമാക്കയിലെ പുതിയ ഗാനം

സംവിധായകന്‍ ഒമര്‍ലുലുവിന്റെ പുതിയ സിനിമ ധമാക്ക റിലീസിനൊരങ്ങുകയാണ്. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. അതേ സമയം അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ ചിത്രങ്ങള്‍പോലെതന്നെ കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും പുതിയ സിനിമയും.

ഒമര്‍ലുലുവിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒവി, കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ മുഴുനീള കോമഡിയായിരിക്കുമെന്നാണ്. അരുണ്‍ കുമാര്‍ ഒളിമ്പ്യന്‍ അന്തോണി ആദം സിനിമയിലെ ബാലതാരമായി ശ്രദ്ധേയമായ താരമാണ് നായകനായെത്തുന്നത്. നിക്കി ഗല്‍റാണി നായികയായെത്തുന്നു.

സീനിയര്‍ താരങ്ങളായ മുകേഷ്, ഉര്‍വ്വശി എന്നിവരും പ്രമുഖതാരങ്ങളായെത്തുന്നു. നേഹ സക്‌സേന, സാബുമോന്‍ അബ്ദുസമദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശാലിന്‍ സോയ, ഹരീഷ് കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു.
എംകെ നാസര്‍ ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.