Categories
Film News

ചില്‍ഡ്രന്‍സ് പാര്‍ക്കിലെ പുതിയ ഗാനം ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കി

സംവിധായകന്‍ ഷാഫിയുടെ പുതിയ സിനിമ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മൂന്നാമത്തെ ഗാനമെത്തി. ദുല്‍ഖര്‍ സല്‍മാന്‍ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കുകയായിരുന്നു. ഷറഫുദ്ദീന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ക്വീന്‍ ഫെയിം ധ്രുവന്‍ എന്നിവരാണ് നായകരാകുന്നത്. സിനിമയില്‍ മൂന്ന് നായികമാരുമുണ്ട് മാനസ രാധാകൃഷ്ണന്‍, ഗായത്രി സുരേഷ്, സൗമ്യ മേനോന്‍ എന്നിവര്‍.

റാഫി തിരക്കഥ ഒരുക്കുന്ന തമാശചിത്രമാണ് ചില്‍ഡ്രന്‍സ് പാര്‍ക്ക്. സിനിമയുടെ ട്രയിലറും മറ്റു പ്രൊമോകളും നല്‍കുന്ന സൂചന തമാശയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ആക്ഷനും ത്രില്ലും നിറഞ്ഞതാണെന്നാണ്. ഇതിലെ സഹതാരങ്ങളാകുന്നത് പ്രശസ്ത നടന്‍ മധു, ഹരീഷ് കണാരന്‍, റാഫി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീജിത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരാണ്.

അണിയറയില്‍ ക്യാമറ, ഫൈസല്‍ അലി, വി സാജന്‍ എഡിറ്റിംഗ്. രൂപേഷ് ഓമന, മിലന്‍ ജലീല്‍ എന്നിവര്‍ കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.