Categories
Film News

സത്യം പറഞ്ഞാ വിശ്വസിക്കുവോ പുതിയ ഗാനം

സത്യം പറഞ്ഞാ വിശ്വസിക്കുവോ ജൂലൈ 12ന് റിലീസ് ചെയ്യുകയാണ്, അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അംബരം എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സംഗീതം വിശ്വജിത്. സുജേഷ് ഹരിയുടേതാണ് വരികള്‍.

ജി പ്രജിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോന്‍ സംവൃത സുനില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സജീവ് പാഴൂര്‍ ആണ്. ബിജു മേനോന്‍ കല്പണിക്കാരനായെത്തുന്ന സിനിമ കുടുംബചിത്രമായിരിക്കും.

അലന്‍സിയര്‍ ലെ ലോപസ്, സുധി കൊപ്പ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, ഭഗത് മാനുവല്‍, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുന്നു. സിനിമാറ്റോഗ്രാഫര്‍ ഷെഹ്നാദ് ജലാല്‍, രഞ്ജന്‍ എബ്രഹാം എഡിറ്റര്‍ സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്‍, ബിജിബാല്‍ പശ്ചാത്തലസംഗീതം എന്നിവരാണ് അണിയറയിലുള്ളത്.

രമാദേവി ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നര്‍, സന്ദീപ് സേനന്‍, അനീഷ് എം തോമസ് ഉര്‍വ്വശി പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.